തൃത്താല മലമക്കാവ് സ്വദേശിനിയായ വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു. മലമക്കാവ് കണ്ണംകുഴിയില്‍ ബാലന്റെ ഭാര്യ മല്ലികയാണ് (55) മരിച്ചത്. തൃത്താലയിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ഇവര്‍ ഞായറാഴ്ച പതിവ് പോലെ കടയിലേക്കു പോയതായിരുന്നു. പിന്നീട് കാണാതായതോടെയാണ് കൊടുമുണ്ട റെയില്‍വെ ഗെയ്റ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലമുള്ള ആത്മഹത്യയാണെന്നും പറയുന്നു. മക്കള്‍- ഗോപാലന്‍, ഗിരീഷ്.
ADVERTISEMENT