സംസ്ഥാന കായികമേളയില്‍ പങ്കെടുത്ത ബധിര വിദ്യാലയത്തിലെ കായിക പ്രതിഭകളെ ആദരിച്ചു

സംസ്ഥാന കായികമേളയില്‍ തൃശ്ശൂര്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് സ്വര്‍ണ്ണ മെഡലുകള്‍ നേടിയ കുന്നംകുളം സര്‍ക്കാര്‍ ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സ്‌കൂളിലെ അനന്ദു സ്റ്റാന്‍ഡിങ് ബോള്‍ ത്രോയില്‍ സ്വര്‍ണവും, നിസാം ഉള്‍പ്പെട്ട ഫുട്‌ബോള്‍ ടീമും സ്വര്‍ണ മെഡല്‍ നേടി. ആവണി ഹാന്‍ഡ് ബോളില്‍ സെമിഫൈനല്‍ വരെ മത്സരിക്കുകയും മുഹമ്മദ് ഷിനാസ് സ്റ്റാന്‍ഡിങ് ബോള്‍ത്രോയിലും പങ്കെടുത്തു. വിജയികളെ ബാന്‍ഡ് വാദ്യത്തോടെയുള്ള ഘോഷയാത്രയില്‍ സ്വീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി ബേബി, ബി പി സി അനീഷ് ലോറന്‍സ്, ബിആര്‍സി ട്രെയിനര്‍ ഷെറി ചെറുവത്തൂര്‍ എന്നിവര്‍ വിജയികളെ അനുമോദിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image