സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ നിന്ന് കുഴഞ്ഞുവീണു മരിച്ചു

എടപ്പാള്‍ കണ്ടനകം ദാറുല്‍ഹിദായ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബൈക്കില്‍ നിന്നും കുഴഞ്ഞ് വീണു മരിച്ചു.

പൊന്നാനി സ്വദേശി എന്‍.അബ്ദുള്‍ ഖയ്യും(55) ആണ് 

ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് സ്കൂള്‍ മൈതാനിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.

സ്കൂള്‍ അടച്ചതിനു ശേഷം പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ കലോല്‍സവത്തിലേക്ക് വരുന്നതിനായി ബൈക്കില്‍ കയറിയ ഉടനെയാണ് കുഴഞ്ഞ് വീണത്.

അരമണിക്കൂറിനു ശേഷം പരിസരവാസികളാണ് ബൈക്കും അതിനടുത്തായി

അബ്ദുള്‍ ഖയ്യൂമും 

വീണു കിടക്കുന്നത് കണ്ടത്.

ഉടനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ഇപ്പോള്‍ എടപ്പാള്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്.

ഭാര്യ.മുനീറ.

മക്കള്‍.ഫസ്ഹ,ഫര്‍ഷ,ഫൈഹ.

ADVERTISEMENT
Malaya Image 1

Post 3 Image