24.1 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk വിജയത്തിളക്കത്തിൽ സ്വീറ്റിയും പ്രറ്റിയും; പ്രതിഭകൾക്ക് കോണ്‍ഗ്രസിന്റെ ആദരം

വിജയത്തിളക്കത്തിൽ സ്വീറ്റിയും പ്രറ്റിയും; പ്രതിഭകൾക്ക് കോണ്‍ഗ്രസിന്റെ ആദരം

83

സിഎംഎ പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച പഴഞ്ഞി ജെറുസലേം റീന – വര്‍ഗീസ് ദമ്പതികളുടെ മക്കളായ സ്വീറ്റി, പ്രറ്റി എന്നിവരെ അരുവായി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ഉപഹാരം നല്‍കി അനുമോദിച്ചു. കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ ജയശങ്കര്‍ ഉപഹാരം സമ്മാനിച്ചു. കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുനില്‍ അരുവായി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് മുഖ്യ അഥിതിയായിരുന്നു. ചടങ്ങില്‍ എം ഉദയശങ്കര്‍, എം എം വില്‍സണ്‍, സുബ്രഹ്‌മണ്യന്‍ അരുവായി, ബാബു അരുവായി, എം എന്‍ മുരളി എന്നിവര്‍ പങ്കെടുത്തു. സിഎംഎ കോഴ്‌സിനൊപ്പം ബി. കോം ബിരുദവും ഒരുമിച്ചു നേടിയ മികവ് കൂടിയുണ്ട് ഈ ഇരട്ട സഹോദരങ്ങള്‍ക്ക്.

ADVERTISEMENT
error: Content is protected !!