സ്‌പോര്‍ട്‌സാണ് ലഹരി എന്ന മുദ്രാവാക്യം ഉയര്‍ത്തി, ഒരുമനയൂര്‍ പ്രീമിയര്‍ ലീഗിന്റെ പതിനാറാമത് സീസണിനു മാങ്ങോട്ട് ഗ്രൗണ്ടില്‍ തുടക്കമായി. അബു ഇലവന്‍, വാരിയേഴ്‌സ് ഇലവന്‍, ഷിഫ ഇലവന്‍, ആര്‍മി ഇലവന്‍ എന്നീ നാലു ടീമുകളാണ് ഒരുമനയൂര്‍ പ്രീമിയര്‍ ലീഗ് ട്രോഫിക്കായി മാറ്റുരയ്ക്കുന്നത്. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം താഹിര്‍ ഉദ്ഘാടനം ചെയ്തു. ഒ പി എല്‍ ചെയര്‍മാന്‍ മുത്തു ഒരുമനയൂര്‍ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നഷ്റ മുഹമ്മദ് മുഖ്യാതിഥിയായി. ആര്‍ കെ ഷെജില്‍, അനസ്, സുബിജിത്ത്, ഇസ്‌കന്തര്‍, വിജീഷ് വോള്‍ഗാനോ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സൈഫുദ്ദീന്‍ സ്വാഗതവും ഹനീഫ നന്ദിയും പറഞ്ഞു.



