ചാലിശ്ശേരിയിലെ ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് ക്ലോംപ്ലക്‌സ് ഒരു മാസത്തിനകം തുറന്നുകൊടുക്കുമെന്ന് ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍ പറഞ്ഞു. ചാലിശ്ശേരി പഞ്ചായത്ത് മിനി സിവില്‍സ്റ്റേഷന്‍ പരിസരത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ടോയ്‌ലറ്റ് ക്ലോംപ്ലക്‌സ് ഉദ്ഘാടനം കഴിഞ്ഞ് 14 മാസം പിന്നിട്ടിട്ടും തുറന്നു കൊടുക്കാത്തതു സംബന്ധിച്ച് സിസിടിവി വാര്‍ത്ത നല്‍കിയിരുന്നു. 2020-21 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി, നിര്‍മല്‍ പുരസ്‌ക്കാര ഫണ്ട് വിനിയോഗിച്ചാണ് കേന്ദ്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. കെട്ടിടനിര്‍മാണം പൂര്‍ത്തിയായി ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞായിരുന്നു ഉദ്ഘാടനം നടത്തിയത്. പഞ്ചായത്തോഫീസ് കോമ്പൗണ്ടില്‍ കെ.എസ്.ഇ.ബി., കൃഷി ഓഫീസ്, ഹോമിയോ ഡിസ്‌പെന്‍സറി, വില്ലേജ് ഓഫീസ് എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളും പഞ്ചായത്ത് ഓഡിറ്റോറിയവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി ദിനം പ്രതിയെത്തുന്നത്. കോഫിഹൗസ്, ശൗചാലയം, വിശ്രമസ്ഥലം എന്നീ സൗകര്യങ്ങളടങ്ങിയതാണ് കെട്ടിടം.
ചാലിശ്ശേരിയിലെ ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് ക്ലോംപ്ലക്‌സ് ഒരു മാസത്തിനകം തുറന്നുകൊടുക്കുമെന്ന് ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍ പറഞ്ഞു.
ADVERTISEMENT