27 C
Kunnamkulam
Monday, August 3, 2026
Home Bureaus Kunnamkulam 22 വര്‍ഷത്തിനു ശേഷം കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജില്‍ എസ്എഫ്‌ഐ യൂണിയന്‍ മിന്നും...

22 വര്‍ഷത്തിനു ശേഷം കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജില്‍ എസ്എഫ്‌ഐ യൂണിയന്‍ മിന്നും വിജയം നേടി

22 വര്‍ഷത്തിനു ശേഷം കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജില്‍ എസ്എഫ്‌ഐ യൂണിയന്‍, മത്സരിച്ച 7 സീറ്റിലും മികച്ച വിജയം നേടിയാണ്
എസ്എഫ്‌ഐ മിന്നും വിജയം നേടിയത്.
വ്യാഴാഴ്ച രാത്രിയേറെ വൈകി 7.30തോടെയാണ് കോളേജില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനായത്. 22 വര്‍ഷത്തിന് ശേഷം വിവേകാനന്ദയില്‍ വെന്നിക്കൊടി പാറിച്ചവര്‍ക്ക് ഉജ്ജ്വല സ്വീകരണമാണ് ക്യാമ്പസിന് പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയത്.
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ വിജയിച്ചവരെ മാലയിട്ട് സ്വീകരിച്ചു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ശ്യാംജിത്ത്,
ഏരിയ പ്രസിഡന്റ് മാളവിക പ്രദീപ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കോളേജില്‍ നിന്ന് വിജയാഹ്ലാദ പ്രകടനം നടത്തി. .

 

ADVERTISEMENT
error: Content is protected !!