അന്‍സാര്‍ കോളേജ് പുന്നയൂര്‍ക്കുളത്തിന്റെ നേതൃത്വത്തില്‍ അന്‍സാര്‍ കോളേജ് ഡേ ടു കെ ട്വിന്റി ഫൈവ് ‘ടാലന്റ് ടൈം’ വാര്‍ഷികാഘോഷം നടത്തി. കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി എഴുത്തുകാരനും പ്രഭാഷകനുമായ റഫീഖ് പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ ജംഷീന അധ്യക്ഷത വഹിച്ചു. ആടുജീവിതം നജീബ് മുഖ്യാതിഥിയായിരുന്നു. സഫ ചാരിറ്റബിള്‍ ജനറല്‍ സെക്രട്ടറി കെ മുഹമ്മദാലി, വൈസ് ചെയര്‍മാന്‍ കുഞ്ഞിമോന്‍ മാസ്റ്റര്‍, സെക്രട്ടറി ഒ എം നിയാസ്, അബ്ദുല്‍ സമദ് അണ്ടത്തോട് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 2023ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ടെലിവിഷന്‍ അവാര്‍ഡ് ജേതാവ് സി എം ഷെരീഫിനെയും, ഈ വര്‍ഷത്തെ കോളേജിലെ മികച്ച വിദ്യാര്‍ത്ഥികളായി തിരഞ്ഞെടുത്ത വിഎച്ച്എസ്ഇ യിലെ വിദ്യാര്‍ത്ഥി ഇക്ബാല്‍, യുജി വിദ്യാര്‍ത്ഥിനി മീര സഫ്രീന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.