കുട്ടഞ്ചേരി യുവജന കലാവേദി ജനകീയ വായനശാലയുടെ ആഭിമുഖ്യത്തില്‍ ‘ആയുരാരോഗ്യം’ എന്ന പേരില്‍, ആയുര്‍വ്വേദം നിത്യ ജീവിതവുമായി എങ്ങനെ ബന്ധപെട്ടിരിക്കുന്നു എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. നെല്ലുവായ് ശ്രീ ധന്വന്തരി ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ അരുണ്‍ കൈമള്‍ പ്രഭാഷണം നടത്തുകയും ചര്‍ച്ചക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കുകയും ചെയ്തു. വായനശാല രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഡോ വി സി ബിനോജ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സ്വപ്ന പ്രദീപ്, കെ എ ശ്രീധരന്‍, കെ ബാലകൃഷ്ണന്‍, കെ ജിതിന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല പ്രസിഡന്റ് സോമന്‍ കളരിക്കല്‍ സ്വാഗതവും, സെക്രട്ടറി കെ എസ് വിമലേഷ് കുമാര്‍ നന്ദിയും പറഞ്ഞു.