28.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Kunnamkulam പോര്‍കളെങ്ങാട് ശ്രീ മണികണ്ഠ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജ പൂജയും ആനയൂട്ടും നടത്തി

പോര്‍കളെങ്ങാട് ശ്രീ മണികണ്ഠ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജ പൂജയും ആനയൂട്ടും നടത്തി

പോര്‍കളെങ്ങാട് ശ്രീ മണികണ്ഠ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജ പൂജയും ആനയൂട്ടും നടത്തി. ക്ഷേത്രം തന്ത്രി തേലമ്പറ്റ മനക്കല്‍ കേശവന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ഗജവീരന്‍ അയ്യപ്പന്‍കുട്ടി ഗജപൂജയ്ക്കും ആനയൂട്ടിലും പങ്കെടുത്തു. ചടങ്ങുകളില്‍ ഇരുനൂറോളം ഭക്തര്‍ സന്നിഹിതരായി. രാമായണ മാസത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി. ഭക്തജനങ്ങള്‍ക്ക് കഞ്ഞിയും പുഴുക്കും പ്രസാദവും ഒരുക്കിയിരുന്നു. ക്ഷേത്രം പ്രസിഡന്റ് ജിതിന്‍ രാജ്, ക്ഷേത്രം സെക്രട്ടറി അഭിജിത്ത്, ജോയിന്‍ സെക്രട്ടറി സായൂജ്, ട്രഷറര്‍ നിവേദ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!