24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Guruvayur ഗുരുവായൂര്‍ അനധികൃത ഓട്ടോറിക്ഷ സ്റ്റാന്‍ഡിനെതിരെ ടെമ്പിള്‍ പോലീസ് നടപടി സ്വീകരിച്ചു

ഗുരുവായൂര്‍ അനധികൃത ഓട്ടോറിക്ഷ സ്റ്റാന്‍ഡിനെതിരെ ടെമ്പിള്‍ പോലീസ് നടപടി സ്വീകരിച്ചു

48

ഗുരുവായൂരില്‍ ഗതാഗത തടസ്സവും കാല്‍നടയാത്രക്കാരുടെ സുരക്ഷാ ഭീഷണിയും സൃഷ്ടിച്ച അനധികൃത ഓട്ടോറിക്ഷ സ്റ്റാന്‍ഡിനെതിരെ ടെമ്പിള്‍ പോലീസ് നടപടി സ്വീകരിച്ചു. പന്തായില്‍ ക്ഷേത്രത്തിന് മുന്നിലാണ് അനുമതിയില്ലാതെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നിന്ന് അപകടകരമായ വിധത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഗതാഗതക്കുരുക്കിനും കാല്‍നടക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലായിരുന്നു ഈ ഭാഗത്തെ അനധികൃത പാര്‍ക്കിംഗ്. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി കര്‍ശനമാക്കിയത്.ക്ഷേത്രനടയില്‍ നിന്ന് യാത്രക്കാരെ ചാക്കിട്ട് പിടിക്കാന്‍ അരിക്കല്‍ നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും പെര്‍മിറ്റ് ഇല്ലാതെ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ക്ക് എതിരെയും നടപടി ഉണ്ടാകും. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ യാത്രക്കാരെ ചാക്കിട്ട് പിടിക്കാനായി അരിക്കല്‍ നടത്തിയ പത്തോളം ഓട്ടോറിക്ഷകളില്‍ നിന്ന് പോലീസ് പിഴ ഈടാക്കിയിട്ടുണ്ട്. പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന ഓട്ടോറിക്ഷകള്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കുമെന്നും ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!