കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം ഞായറാഴ്ച നടക്കും.
രാവിലെ 10 മണിക്ക് ചാലിശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്യും.കേരള വ്യാപാരിവ്യവസായി സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി ബേബി ശ്രീകൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തും.സമ്മേളനത്തോടനുബന്ധിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി., എല്‍.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളില്‍ മികച്ച വിജയം നേടിയ സമിതി അംഗങ്ങളുടെ മക്കളെ അനുമോദിക്കും. കൂടാതെ ചാലിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കുള്ള കിറ്റ് വിതരണവും നടക്കും.
വ്യാപാരികളും സമിതി അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകരായ പ്രസിഡന്റ് രാജന്‍ ഫാമിലി, സെക്രട്ടറി ടി കെ മുഹമ്മദ്, ട്രഷറര്‍ എ വിജയന്‍, രക്ഷാധികാരി വി എസ്. ശിവാസ് എന്നിവര്‍ അറിയിച്ചു.



