25.8 C
Kunnamkulam
Saturday, July 25, 2026
Home Bureaus Perumpilavu അക്കാദമിക് ജീവിതത്തിന് മികച്ച അടിത്തറ ഒരുക്കുന്നതിനായി ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിച്ചു

അക്കാദമിക് ജീവിതത്തിന് മികച്ച അടിത്തറ ഒരുക്കുന്നതിനായി ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിച്ചു

നാല് വര്‍ഷ ബിരുദ പഠനത്തിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് ജീവിതത്തിന് മികച്ച അടിത്തറ ഒരുക്കുന്നതിനായി മാര്‍ ഒസ്താത്തയോസ് കോളേജില്‍ മൂന്ന് ദിവസത്തെ ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിച്ചു.കോളേജിലെ ഐ.ക്യു.എ.സി. യുടെയും കോമേഴ്സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ വിഭാഗങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബാബു സി. പി. ബ്രിഡ്ജ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു. പുതിയ അക്കാദമിക സാഹചര്യങ്ങളുമായി വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനും, ആശയവിനിമയശേഷി, പഠനനൈപുണി, വ്യക്തിത്വ വികസനം, ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍ എന്നിവയെക്കുറിച്ച് അവബോധം നല്‍കുന്നതിനും വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ബ്രിഡ്ജ് കോഴ്‌സ് പുതിയ പഠനയാത്രയ്ക്ക് ആത്മവിശ്വാസവും പ്രചോദനവും പകര്‍ന്നതായി സംഘാടകര്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!