ക്ഷേത്രം മേല്‍ശാന്തി കുഴഞ്ഞുവീണു മരിച്ചു

ക്ഷേത്രം മേല്‍ശാന്തി കുഴഞ്ഞുവീണു മരിച്ചു. ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയും, കപ്പൂര്‍ അന്തിമഹാകാളന്‍കാവ് ക്ഷേത്ര മേല്‍ശാന്തിയും ആയ, കോക്കാട് ഓട്ടൂര്‍ കറുത്തേടത്ത് മനയില്‍ 52 വയസുള്ള കൃഷ്ണന്‍ നമ്പൂതിരിയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ഷേത്രത്തില്‍ നിന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഇദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരന്‍ നീലകണ്ഠന്‍ രണ്ടാഴ്ച മുമ്പാണ് മരിച്ചത്. പരേതനായ നാരായണന്‍ നമ്പൂതിരി, കോതച്ചിറ വേങ്ങാട്ടൂര്‍ മനക്കല്‍ ഉണ്ണിമ അന്തര്‍ജ്ജനം ദമ്പതികളുടെ മകനാണ്. തൃശൂര്‍ ഊരകം ആയിരില്‍ ഇല്ലത്ത് ശ്രീദേവിയാണ് ഭാര്യ. നന്ദന ,നമിത എന്നിവര്‍ മക്കളാണ്. സംസ്‌കാരം ബുധന്‍ രാത്രി എട്ടിന് വീട്ടുവളപ്പില്‍

ADVERTISEMENT