ശ്രീ പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു.

41

പെരുമ്പിലാവ് ശ്രീ പൊതിയഞ്ചേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു. രാവിലെ 5 30ന് നടതുറക്കല്‍, നിര്‍മ്മാല്യദര്‍ശനം , ഗണപതിഹോമം,മലര്‍ നിവേദ്യം, ഉഷപൂജ, പഞ്ചഗവ്യം എന്നീ പ്രത്യേക വഴിപാടുകളും തുടര്‍ന്ന് കലശത്തോടുകൂടി ഉച്ചപൂജയും നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ആലിക്കര മണികണ്ഠനും പാര്‍ട്ടിയും ചേര്‍ന്ന് അവതരിപ്പിച്ച പഞ്ചാരിമേളം അരങ്ങേറി. ഉച്ചയ്ക്ക് ജാതി മത ഭേദമന്യേ 100 കണക്കിനാളുകള്‍ പങ്കെടുത്ത അന്നദാനം നടന്നു. വൈകിട്ട് 6 30ന് ദീപാരാധന ചുറ്റുവിളക്ക് തുടര്‍ന്ന് തായമ്പകയും അരങ്ങേറി. പ്രതിഷ്ഠാദിനാഘോഷങ്ങള്‍ക്ക് ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ഇ.എസ് ബാബു, സെക്രട്ടറി ടി.വി വിനോദ്, ഖജാന്‍ഞ്ചി വിശ്വനാഥന്‍ ഐനിക്കല്‍, കോമരം വിനോദ്, ക്ഷേത്ര ഊരാളന്‍ ധര്‍മ്മരാജന്‍ എന്നിവരും കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.