29.9 C
Kunnamkulam
Monday, September 28, 2026
Home Bureaus Perumpilavu യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവായുടെ 341 -ാം ഓര്‍മ്മ പെരുന്നാള്‍ ഒക്ടോബര്‍ 2,3 തിയ്യതികളില്‍

യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവായുടെ 341 -ാം ഓര്‍മ്മ പെരുന്നാള്‍ ഒക്ടോബര്‍ 2,3 തിയ്യതികളില്‍

7

പ്രസിദ്ധമായ പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവായുടെ 341 -ാം ഓര്‍മ്മ പെരുന്നാള്‍ ഒക്ടോബര്‍ 2,3 തിയ്യതികളിലായി ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ രണ്ടിന് രാവിലെ 7 മണിയ്ക്ക് പഴയപള്ളിയില്‍ ഡോ യൂഹാനോന്‍ മാര്‍ ക്രിസാസ്റ്റമോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാനയും വൈകിട്ട് 5 മണിയ്ക്ക് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പഴയ പള്ളിയില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര ദേവാലയത്തിലെത്തി സമാപിക്കും. പദയാത്രയ്ക്ക് ദേവാലയത്തില്‍ സ്വീകരണം നല്‍കും. വൈകീട്ട് 6 ന് പരിശുദ്ധ മോറാന്‍ മാര്‍ ബസ്സേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതിയന്‍ കാതോലിക്കാബാവയുടെയും മെത്രാപ്പോലീത്തമാരുടെയും കാര്‍മ്മികത്വത്തില്‍ നടക്കുന്ന സന്ധ്യ നമസ്‌കാരത്തിന് ശേഷം 7 മണിയ്ക്ക് അങ്ങാടി ചുറ്റിയുള്ള കൊടിയും സ്ലിബായും തുടര്‍ന്ന് ശ്ലൈഹിക വാഴ്വ് നടക്കും. ഒക്ടോബര്‍ 3 ന് രാവിലെ 6.30 ന് പഴയ പള്ളിയില്‍ കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗിവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കാര്‍മ്മികനായി മൂന്നിന്‍മേല്‍ കുര്‍ബാനയും, രാവിലെ 7.30 ന് പ്രഭാതനമസ്‌ക്കാരവും തുടര്‍ന്ന് കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികനും മെത്രാപ്പോലീത്തമാരും വൈദികരും സഹകാര്‍മ്മികരായും അഞ്ചിന്‍ മേല്‍ കുര്‍ബ്ബാനയും നടക്കും. തുടര്‍ന്ന് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള എഴുന്നെള്ളിപ്പുകള്‍ ദേശം ചുറ്റി വാദ്യമേളങ്ങളുടെയും ഗജവീരന്‍മാരുടെയും അകമ്പടിയോടെ ദേവാലയത്തിലെത്തി സമാപിക്കും. ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് അങ്ങാടി ചുറ്റിയുള്ള കൊടിയും സ്ലീബായും നടക്കും. തുടര്‍ന്ന് വിശ്വാസികള്‍ക്കായി പൊതു സദ്യയുമുണ്ടാകും. നാലാം തിയ്യതി രാവിലെ 7 ന് കുര്‍ബ്ബാനയ്ക്ക് ശേഷം ചരിത്രപ്രസിദ്ധമായ ലേലത്തോടെ പെരുന്നാള്‍ ആഘോഷത്തിന് സമാപനമാകും. വികാരി ഫാ. ഗീവര്‍ഗ്ഗീസ് ജോണ്‍സണ്‍, സഹവികാരി ഫാ. എല്‍ദോ സാജു, കൈസ്ഥാനി ജെയ്‌സണ്‍ ചീരന്‍, സെക്രട്ടറി അനീഷ് ജോര്‍ജ്ജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!