ജമ്മു കാശ്മീരിലെ പുല്‍ഗാമില്‍ ജൂണ്‍ 22 മുതല്‍ 29 വരെ നടന്ന 19-ാമത് ജൂനിയര്‍ ദേശീയ ടഗ് ഓഫ് വാര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം കിരീടം ചൂടി. പി.ജി.യു.എസ്.എം ഖാല്‍ കപ്പ് 2026-27-ന്റെ ഫൈനലില്‍ തകര്‍പ്പന്‍ വിജയമാണ് കേരളത്തിന്റെ പെണ്‍പട സ്വന്തമാക്കിയത്. തൃശൂര്‍ തിപ്പലശ്ശേരി സ്വദേശി പാര്‍വതി ഷാജി കേരള ടീമിലെ അഭിമാന താരമായി . ദേശീയ വേദിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിച്ച പാര്‍വതിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായി.സ്വന്തം നാട്ടിലേക്ക് ട്രോഫിയും മെഡലുമായി മടങ്ങിയെത്തിയ പാര്‍വതിക്ക് നാട്യകൈരളി ഡാന്‍സ് സ്‌കൂളും ശ്രീ ദുര്‍ഗ്ഗ വീരനാട്യ സംഘവും വന്‍ വരവേല്‍പ്പോട് കൂടി പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു . ചെറിയ പ്രായത്തില്‍ ദേശീയ നേട്ടം കൈവരിച്ച പാര്‍വതി കേരള കായിക രംഗത്തിന് തന്നെ മാതൃകയാണ്.



