27.8 C
Kunnamkulam
Monday, July 6, 2026
Home Bureaus Perumpilavu കരിച്ചാൽ കടവ് പാലം റോഡിലെ ദുരിതയാത്ര: പ്രതിഷേധവുമായി കേരള കോൺഗ്രസ്സ്

കരിച്ചാൽ കടവ് പാലം റോഡിലെ ദുരിതയാത്ര: പ്രതിഷേധവുമായി കേരള കോൺഗ്രസ്സ്

കാട്ടകാമ്പാല്‍ – വടക്കേക്കാട് പഞ്ചായത്തുകളെ ബദ്ധിപിക്കുന്ന കരിച്ചാല്‍ കടവ് പാലത്തിലേക്ക് ഉള്ള റോഡില്‍ അടിയന്തരമായി വലിയ മെറ്റല്‍വിരിക്കണമെന്നും മഴക്കാലമായതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നുപോകുന്നതിന് വളരെ അപകടംനിറഞ്ഞ സാഹചര്യത്തിലാണെന്നും പറഞ്ഞ് കേരള കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി നില്‍പ്പുസമരം നടത്തി പ്രതിഷേധിച്ചു. സമരം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി: ബിജു പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് : വില്‍സണ്‍ ചെറുവത്തൂര്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് : ബിജോയ് മണ്ടുമ്പാല്‍ , ഗൗേര മണ്ഡലം സെക്രട്ടറി: ജെയ്‌മോണ്‍ , യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് : ബെന്‍സണ്‍ ബാബു, ലിഷ ബിജു,ബാബു, ബിനില്‍ മണ്ടുമ്പാല്‍ , എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!