28 C
Kunnamkulam
Tuesday, July 21, 2026
Home Bureaus Kechery വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം ജൂലൈ 23, 24 തീയതികളില്‍ കുന്നംകുളത്ത് നടക്കും

വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം ജൂലൈ 23, 24 തീയതികളില്‍ കുന്നംകുളത്ത് നടക്കും

വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു. തൃശൂര്‍ ജില്ലാ സമ്മേളനം ജൂലൈ 23, 24 തീയതികളിലായി കുന്നംകുളത്ത് വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കുന്നംകുളം ടൗണ്‍ ഹാളില്‍ സജമാക്കുന്ന ബാബു എം പാലിശ്ശേരിനഗറില്‍ വെച്ച് ചേരുന്ന സമ്മേളനത്തില്‍ വഴിയോര കച്ചവട തൊഴില്‍ മേഖല ഇന്നു നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.  17 ഏരിയ കമ്മിറ്റികളില്‍ നിന്നായി 300 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം 23 ന് രാവിലെ 10 മണിക്ക് സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് യു പി ജോസഫ് ഉദ്ഘാടനം ചെയ്യും. പരീക്ഷകളില്‍ 24-ാം തിയ്യതി രാവിലെ 9 മണിക്ക് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വഴിയോര കച്ചവട തൊഴിലാളികളുടെ മക്കളെ ആദരിക്കും സി. പി. ഐ. എം. സംസ്ഥാന കമ്മിറ്റി അംഗം എ. സി. മൊയ്തീന്‍ എംഎല്‍എ ആദര സമ്മേളനം ഉദ്ഘാടനം ചെയ്യും.സി.ഐ.ടി.യു നേതാക്കളായ പി.കെ. പുഷ്പാകരന്‍, പി.എം. സോമന്‍, വഴിയോരക്കച്ചവട
തൊഴിലാളി യൂണിയന്‍ സംസ്ഥാന ഭാരവാഹികളായ ആര്‍.വി. ഇഖ്ബാല്‍, ഡോക്ടര്‍ കെ എസ് പ്രദീപ്കുമാര്‍, സുനില്‍ കുമാര്‍ എല്‍ രമേശന്‍, ജിനി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇടതുമുന്നണി സര്‍ക്കാരുകള്‍ കൊണ്ടുവന്ന ചട്ടവും സ്‌കീമും, ക്ഷേമനിയിയും കേരളത്തിലെ 20 ലക്ഷം വരുന്ന വഴിയോരക്കച്ചവടക്കാര്‍ക്ക് ഒരു പുതിയ പ്രതീക്ഷ നല്‍കിയിരുന്നു ഒരു ഗവണ്‍മെന്റ് തൊഴിലാളികള്‍ക്ക് അനുകൂലമായി കൊണ്ടുവന്ന നിയമം ഒറ്റയടിക്ക് ഇല്ലാതാക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് മാറിവന്ന യുഡിഫ് ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ളത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വ്യാപകമായ കുടിയൊഴിപ്പിക്കല്‍ നടക്കുകയാണ് അര്‍ദ്ധരാത്രി കള്ളന്മാരെ പോലെ വന്നാണ് പല കടകളും എടുത്തു മാറ്റുന്നത്. ഇതിന് ചെറുത്ത് പരാജയപ്പെടുത്തുന്നതിന് കൂടിയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സമ്മേളനത്തില്‍ കൈകൊള്ളുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുത്ത സംസ്ഥാന സെക്രട്ടറി ആര്‍ വി ഇക്ബാല്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി എം സുരേഷ്, യൂണിയന്‍ ഭാരവാഹികളായ ജിനി രാധാകൃഷ്ണന്‍, ടി ശ്രീകുമാര്‍, ടി. സുധാകരന്‍ അജിത്ത് ഗുരുവായൂര്‍ എന്നിവര്‍ അറിയിച്ചു

ADVERTISEMENT
error: Content is protected !!