24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Perumpilavu ദ്വിദിന കാര്‍ഷിക പരിശീലന പരിപാടി സംഘടിപ്പിച്ച് എ.ടി.എം.എ.

ദ്വിദിന കാര്‍ഷിക പരിശീലന പരിപാടി സംഘടിപ്പിച്ച് എ.ടി.എം.എ.

33

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിജ്ഞാന വ്യാപന ഏജന്‍സിയായ എ ടി എം എ യുടെ ഭാഗമായി ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കാട്ടകാമ്പാല്‍ പഞ്ചായത്തിനു കീഴില്‍ വരുന്ന 50 പച്ചക്കറി കര്‍ഷകര്‍ പങ്കെടുത്തു. സി. ജി രഘുനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു. കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജന്‍ എം. കെ അലി, ശൈലജ അഞ്ചു, സുധീഷ്, സിദ്ദിഖ്, എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റുമാര്‍, ആത്മ സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പച്ചക്കറി കൃഷിയുടെ പരിപാലനവും സൂക്ഷ്മ വളപ്രയോഗങ്ങളും പച്ചക്കറി കൃഷിയിലെ കീടരോഗ നിയന്ത്രണം എന്നീ വിഷയങ്ങളില്‍ റിട്ടേഡ് ജഎ ഡി എ മിനി ഇ. റിട്ടേഡ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേഷ് സി. വി എന്നിവര്‍ ക്ലാസ് നയിച്ചു.പച്ചക്കറി തൈകളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

 

ADVERTISEMENT
error: Content is protected !!