26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Kechery ചിങ്ങം ഒന്ന് കര്‍ഷക ദിനം ; കണ്ടാണശ്ശേരിയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു

ചിങ്ങം ഒന്ന് കര്‍ഷക ദിനം ; കണ്ടാണശ്ശേരിയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു

86

കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കുന്നതിന്റെ സംഘാടക സമിതി യോഗം ചേര്‍ന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.സജീപിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷി ഓഫീസര്‍ ശായത്രി രാജശേഖരന്‍, പരിപാടിയെ കുറിച്ച് വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് സി.കെ. സുദീപ, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ ശിവന്‍ വാക, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുല്‍ഫത്ത് ബക്കര്‍, സൗമ്യ ധനന്‍, സാബിറ അസീസ്, വിനു ജോണ്‍സണ്‍, ഗംഗാധരന്‍ മാസ്റ്റര്‍, ലിയ ജോജോ, ജോണ്‍ കാക്കശ്ശേരി, സുനിത ഉണ്ണി മോന്‍, പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാധാകൃഷ്ണന്‍ കുടുംബശ്രീ സി.ഡി. എസ് ചെയര്‍പേഴ്‌സണ്‍ വിജിത മജ്‌നു, മറ്റം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് റൂബി ഫ്രാന്‍സിസ്, കൃഷി അസിസ്റ്റന്റുമാരായ അജിഷ, അനിഷ, അനൂപ് എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, പാടശേഖര സമിതി ഭാരവാഹികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!