മറ്റം സെന്റ് തോമസ് പള്ളിയില്‍ ജപമാല മാസാചരണത്തിന് സമാപനമായി

മറ്റം സെന്റ് തോമസ് പള്ളിയിലെ ജപമാല മാസാചരണത്തിന് സമാപനമായി. ഒക്ടോബര്‍ 31-ാം തിയ്യതി ഇടവകയിലെ 33 കുടുംബ കൂട്ടായ്മയില്‍ നിന്നുള്ള ജപമാല റാലി ഇടവക പള്ളിയില്‍ സമാപിച്ചതിനു ശേഷം വിശുദ്ധ കുര്‍ബ്ബാനയോടെ നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലേക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം നടന്നു. മരിയന്‍ പ്രഭാഷണത്തിന് ഗാഗുല്‍ത്താ ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ റവ.ഫാ. വിന്നി അറങ്ങാശ്ശേരി നേതൃത്വം നല്‍കി. തുടര്‍ന്ന് നേര്‍ച്ച ഊട്ടും നടന്നു.

ADVERTISEMENT