25.9 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Punnayurkulam കടിക്കാട് ശ്രീകരിമ്പനക്കല്‍ ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് തുടക്കമായി

കടിക്കാട് ശ്രീകരിമ്പനക്കല്‍ ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് തുടക്കമായി

പുന്നയൂര്‍ക്കുളം കടിക്കാട് ശ്രീകരിമ്പനക്കല്‍ ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് തുടക്കമായി. 28 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലാണ് വേല മഹോത്സവം നടക്കുന്നത്. ചൊവ്വാഴ്ച വേല മഹോത്സവത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകള്‍ക്ക് ശേഷം മേല്‍ശാന്തി കണ്ണന്‍ തിരുമേനിയുടെ നേതൃത്വത്തില്‍ കൊടിയേറ്റവും തുടര്‍ന്ന് പൊങ്കാലയും ഉണ്ടായിരുന്നു. പൊങ്കാല സമര്‍പ്പണത്തില്‍ 100 കണക്കിന് അമ്മമാര്‍ പങ്കെടുത്തു. ബുധനാഴ്ച ചുറ്റുവിളക്ക് നടന്നു. വ്യാഴാഴ്ച താലം, വെള്ളിയാഴ്ച വേല ആഘോഷം, വൈകീട്ട് 7 മണിക്ക് സ്റ്റേജ് പ്രോഗ്രാമും ഉണ്ടാകുമെന്ന് ക്ഷേത്രം സെക്രട്ടറി ഷിമോദ് കാക്കശ്ശേരി, പ്രസിഡണ്ട് സി.കെ.സുമേഷ്, ട്രഷറര്‍ അനില്‍ പാലക്കല്‍, ജോയിന്‍ സെക്രട്ടറി രതീഷ് വൈസ് പ്രസിഡണ്ട് ശശി പൊറ്റയില്‍, രക്ഷാധികാരി രാജന്‍ പയ്യര്‍ളി തുടങ്ങിയവര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!