28.1 C
Kunnamkulam
Tuesday, July 7, 2026
Home Bureaus Perumpilavu അകാലത്തില്‍ വിട പറഞ്ഞ ചാലിശ്ശേരി സ്വദേശി സുഭാഷിന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍ 10 ലക്ഷം രൂപ...

അകാലത്തില്‍ വിട പറഞ്ഞ ചാലിശ്ശേരി സ്വദേശി സുഭാഷിന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍ 10 ലക്ഷം രൂപ നല്‍കി.

അകാലത്തില്‍ വിട പറഞ്ഞ ചാലിശ്ശേരി കുന്നത്തുപറമ്പ് സ്വദേശി സുഭാഷിന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്റെ നേതൃത്വത്തില്‍ 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് എന്ന സംഘടനയുടെ മലപ്പുറം കുന്നുംപുറം യൂണിറ്റ് മെമ്പര്‍ ആയിരുന്ന 47 വയസ്സുള്ള സുഭാഷ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൃദയാഘാതം മൂലം മരിച്ചത്. മരണമടഞ്ഞ മെമ്പറുടെ കുടുംബത്തിന് അസോസിയേഷന്റെ ലൈഫ് ലൈന്‍ പദ്ധതിയില്‍ 10 ലക്ഷം രൂപയുടെ ചെക്ക് കുന്നുംപുറം യൂണിറ്റ് പ്രസിഡണ്ട് വി.പി.പ്രവീണ്‍,സെക്രട്ടറി എന്‍.ലിജീഷ്, ട്രഷറര്‍ പി.പ്രദീപ്,മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.
വര്‍ക്ക്‌ഷോപ്പ് അസോസിയേഷന്‍ കൂറ്റനാട് യൂണിറ്റ് ഭാരവാഹികള്‍,തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈന്‍ പുളിയഞ്ഞാലില്‍, മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് ചെറുവാശ്ശേരി എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!