ഗുരുവായൂര്‍ സായി മന്ദിരത്തില്‍ ഭണ്ഡാരം തകര്‍ത്തു മോഷണം. മോഷ്ടാവിന്റെ നിരീക്ഷണക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചു. തിങ്കളാഴ്ച്ച പൂലര്‍ച്ചെ 12.30 ഒടെയാണ് സംഭവം.മന്ദിരത്തിന്റെ മതില് ചാടിക്കടന്ന് അകത്തെത്തിയ മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണവും കവര്‍ന്നിട്ടുണ്ട്. മോഷ്ടാവ് മന്ദിരപരിസരത്ത് പ്രവേശിക്കുന്നതും ഭണ്ഡാരവുമായി കടന്നുപോകുന്നതുമുള്പ്പെടെയുള്ള ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.



