30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Guruvayur രണ്ടര വയസ്സുകാരിയുടെ സ്വര്‍ണ്ണചെയിന്‍ പൊട്ടിച്ചെടുത്ത മോഷ്ടാവിനെ അറസ്റ്റ് ചെയ്തു

രണ്ടര വയസ്സുകാരിയുടെ സ്വര്‍ണ്ണചെയിന്‍ പൊട്ടിച്ചെടുത്ത മോഷ്ടാവിനെ അറസ്റ്റ് ചെയ്തു

132

അമ്മയോടൊപ്പം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ രണ്ടര വയസ്സുകാരിയുടെ അരപവന്‍ സ്വര്‍ണ്ണചെയിന്‍ പൊട്ടിച്ചെടുത്ത മോഷ്ടാവിനെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് വടവന്നൂര്‍ പിലാപ്പിള്ളി വീട്ടില്‍ രാമകൃഷ്ണന്‍(62) യാണ് ഗുരുവായൂര്‍ ടെമ്പിള്‍ എസ് ഐ പ്രീതാ ബാബുവും, സംഘവും അറസ്റ്റുചെയ്തത്. പൊന്നാനി കാലടി മുണ്ടക പറമ്പില്‍ നീതുവിന്റെ അരപവന്‍ വരുന്ന സ്വര്‍ണ്ണ ചെയിനാണ് ക്ഷേത്രം കൊടിമരതറയ്ക്കരികില്‍ നിന്നും ഇയാള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. 2015ല്‍ പ്രതിയുടെ പേരില്‍ മോഷണ കുറ്റത്തിന് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ കേസുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ADVERTISEMENT
error: Content is protected !!