സംയുക്ത തിരുനാളിന് കൊടിയേറി.

55

മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും, ഈശോയുടെ തിരുഹൃദയത്തിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. രാവിലെ ദിവ്യബലിയെ തുടര്‍ന്ന്
വികാരി ഫാ. ഷാജു ഊക്കന്‍ കൊടിയേറ്റം നിര്‍വഹിച്ചു. സഹ വികാരി ഫാ. ജോയല്‍ ചിറമ്മല്‍, ഡീക്കന്‍ ജിനില്‍ കൂത്തൂര്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരായി. കൈക്കാരന്മാരായ കെ.ആര്‍ ജിന്‍സന്‍,
കെ.എല്‍. ജോണ്‍സണ്‍,പി.എ.വര്‍ഗ്ഗീസ്, കെ.എഫ്.സൈമണ്‍,തോമസ് നാമധാരികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജൂലൈ മൂന്നിന് ദുക്‌റാന തിരുനാളാഘോഷത്തിന്റെ ഭാഗമായി രാവിലെ 6നും ,7.30നും ദിവ്യബലി. 10 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബാനയും നടക്കും. ഫാ. തോമസ് എടക്കളത്തൂര്‍,മുഖ്യകാര്‍മികനാകും.
ഫാ. ഡേവി കാവുങ്കല്‍ തിരുന്നാള്‍സന്ദേശം നല്‍കും . തുടര്‍ന്ന് ഇടവക വിശ്വാസികള്‍ അണിനിരക്കുന്ന ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും, നേര്‍ച്ച പായസവിതരണവും നടക്കും. രാത്രി 7 മണി മുതല്‍ മൂവാറ്റുപുഴഏയ്ഞ്ചല്‍ വോയ്‌സ് അവതരിപ്പിക്കുന്ന ബാന്റ് വാദ്യം സ്റ്റേജ് ഷോ ഉണ്ടായിരിക്കും.