വേലൂര്‍ തയ്യൂരില്‍ കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് തയ്യൂര്‍ ക്ഷീരസംഘം സെക്രട്ടറിയുള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തയ്യൂര്‍ മേലേപുരയ്ക്കല്‍ കൃഷ്ണന്‍, ക്ഷീര സംഘം സെക്രട്ടറിയായ ഭാര്യ സുജ, ഇവരുടെ മകള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്. വീട്ടിലേക്ക് വരുന്നതിനിടയില്‍ വേലൂര്‍ ചുങ്കം റോഡില്‍ വെച്ച് റോഡിനു കുറുകെ ഓടിയ കാട്ടുപന്നി ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ നിന്നും തെറിച്ചുവീണ സുജയ്ക്ക് തലയ്ക്കും കൃഷ്ണനും മകള്‍ക്കും തോളിനും പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Home Bureaus Erumapetty കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്



