28.9 C
Kunnamkulam
Thursday, July 9, 2026
Home Bureaus Perumpilavu പെരുമ്പിലാവിൽ എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ; ഒടുവിൽ ട്വിസ്റ്റ്

പെരുമ്പിലാവിൽ എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ; ഒടുവിൽ ട്വിസ്റ്റ്

 

 

പെരുമ്പിലാവ് പൂയാംകുളം പാടശേഖരത്തിനടുത്തുള്ള മോട്ടോര്‍ ഷെഡ്ഡില്‍ നിന്നും 100 ഗ്രാം എം ഡി എം എ യുമായി 3 യുവാക്കള്‍ പിടിയിലായി എന്ന വാര്‍ത്ത കേട്ട് നിമിഷ നേരത്തേക്ക് നാട്ടുകാര്‍ ആശങ്കയിലായി. പക്ഷേ പിന്നീടാണ് മനസ്സിലായത് ഇതൊരു യഥാര്‍ത്ഥ കേസല്ല, ‘ഓപ്പറേഷന്‍ തൂഫാന്‍’ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചിത്രീകരണമായിരുന്നുവെന്ന്. .അന്‍സാര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളാണ് ഈ സിനിമാറ്റിക് സീന്‍ ഒരുക്കിയത്. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലും, പൂയാംകുളം പാടശേഖരങ്ങളിലും, മോഡേണ്‍ നഗറിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്. ഡ്യൂട്ടിക്കിടയില്‍ സമീപത്തെ ചായക്കടയില്‍ ചായ കുടിച്ചിരുന്ന പോലീസുകാര്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച വയര്‍ലെസ് സന്ദേശത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് പാഞ്ഞെത്തിയപ്പോള്‍ പൂയാംകുളം പാടശേഖരത്തെ മോട്ടോര്‍ ഷെഡ്ഡില്‍ 100 ഗ്രാം ങഉങ എന്ന മാരക ലഹരിയുമായി 3 പേരുടെ സംഘം. കയ്യോടെ പിടികൂടി കൊണ്ടുപോകുന്ന ഹൈവോള്‍ട്ടേജ് സീന്‍.ആദ്യം കണ്ട വീട്ടമ്മമാരും പെരുമ്പിലാവില്‍ കച്ചവടക്കാരും ഒന്ന് ഞെട്ടിയെങ്കിലും, ഇതൊരു ബോധവല്‍ക്കരണ സിനിമയുടെ ഷൂട്ടാണെന്ന് മനസ്സിലായപ്പോള്‍ എല്ലാവരും ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. പിന്നെ കുരുന്ന് കേഡറ്റുകളുടെ പ്രൊഫഷണല്‍ അഭിനയം കണ്ട് കയ്യടിക്കുകയും ചെയ്തു.

ADVERTISEMENT
error: Content is protected !!