കുന്നംകുളം വഴിയോരക്കച്ചവട തൊഴിലാളി യൂണിയന് (സിഐടിയു) ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി ഓഫീസ് തുറന്നു.സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് ജനറല്‍ സെക്രട്ടറി ആര് വി ഇഖ്ബാല്‍ അധ്യക്ഷനായി. കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ പ്രിയദര്‍ശിനി ഷോപ്പിംഗ് കോംപ്ലക്സിലാണ് സംഘാടക സമിതി ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ജൂലൈ 23 24 തിയതികളിലായി കുന്നംകുളം ടൗണ്‍ഹാളില്‍ തയ്യാറാക്കുന്ന ബാബു എം പാലിശേരി നഗറിലാണ് സമ്മേളനം നടക്കുക.
സിപിഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയന്,സിഐടിയു ഏരിയ സെക്രട്ടറി പി എം സോമന്, പ്രസിഡന്റ് എം എന്‍ മുരളീധരന്, ജിനി രാധാകൃഷ്ന്, അജിത് ഗുരുവായൂര്‍ ശ്യാം തയ്യില്‍, പ്രമീള തൃശ്ശൂര്‍, പി എം സുരേഷ്, ജലീല്‍ കേച്ചേരി എന്നിവര്‍ സംസാരിച്ചു.



