ജില്ലാ മത്സ്യവിതരണ – അനുബന്ധ തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനത്തിന് കുന്നംകുളത്ത് തുടക്കമായി. ടൗണ്‍ഹാളിലെ ബാബു എം പാലിശ്ശേരി നഗറില്‍ രാവിലെ ജില്ലാ പ്രസിഡന്റ് പി എ ലജുകുട്ടന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. പ്രതിനിധി സമ്മേളനം സിഐടിയു ജില്ല ജനറല്‍ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. പി എ ലജുകുട്ടന്‍ അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി എ സഫറുള്ള സംഘടന റിപ്പോര്‍ട്ടും, ജില്ല സെക്രട്ടറി കെ എം അലി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഫെഡറേഷന്‍ അഖിലേന്ത്യാ കമ്മിറ്റി അംഗങ്ങളായ യു രാജുമോന്‍, കെ എ സാജിത്ത്, സിഐടിയു കേന്ദ്ര കമ്മിറ്റിയംഗം ആര്‍ വി ഇക്ബാല്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ കൊച്ചനിയന്‍, ജില്ല വൈസ് പ്രസിഡന്റ്ശുഭ ശിവകുമാര്‍,പി എം സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.യൂണിയനിലെ 7026 തൊഴിലാളികളെ പ്രതിനിധീകരിച്ച് 150 പേര്‍ പങ്കെടുക്കുന്നുണ്ട്.



