തൃശ്ശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു

 

3. ഡിസംബര്‍ 3, 5, 6, 7 തീയ്യതികളില്‍ കുന്നംകുളത്തെ വിവിധ സ്‌കൂളുകളില്‍ വച്ച് നടക്കുന്ന തൃശ്ശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. ഗവ.ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാനും കുന്നംകുളം എംഎല്‍എയുമായ എ സി മൊയ്തീന്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കലോത്സവത്തിന്റെ വിവിധ വേദികളും മത്സര ഇനങ്ങളും വഴികളും ഒക്കെ ഉള്‍പ്പെടുത്തിക്കൊണ്ട് പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ കലോത്സവം 2024 ബ്ലോഗ് സ്‌പോട്ട് ഡോട്ട് കോംഎന്ന ബ്ലോഗിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ നിര്‍വഹിച്ചു.

 

ADVERTISEMENT