24.6 C
Kunnamkulam
Thursday, August 13, 2026
Home Bureaus Thrithala 9.971 കിലോഗ്രാം കഞ്ചാവുമായി തൃത്താല സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയിൽ.

9.971 കിലോഗ്രാം കഞ്ചാവുമായി തൃത്താല സ്വദേശി ഉൾപ്പടെ രണ്ട് പേർ പിടിയിൽ.

183

പാലക്കാട് ടൗൺ നോർത്ത് പോലീസും , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 9 .971 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. തൃത്താല തച്ചറംകുന്ന് സ്വദേശി അൻവർ സാദിഖ് 43 വയസ് , പട്ടാമ്പി വല്ലപ്പുഴ സ്വദേശി പടിഞ്ഞാറേപ്പറമ്പിൽ മഹേഷ് 41 വയസ് എന്നിവരാണ് പിടിയിലായത്.

ഒഡീഷയിൽ നിന്നാണ് പ്രതികൾ ട്രൈയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ചത്. ഇരുവരും ഉൾപെട്ട ലഹരി വില്പന ശ്യംഖലയെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. ട്രൈയിൻ മാർഗ്ഗം കേരളത്തിലെത്തുന്ന കഞ്ചാവ് തടയുന്നതിനാണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പരിശോധന നടത്തിയത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് IPS ൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ.എസ്.പി. അശ്വതി ജിജി IPS, പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ രാജേഷ് എം.ബി യുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ നോർത്ത് പോലീസും , പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളേയും പിടി കൂടിയത്.

ADVERTISEMENT
error: Content is protected !!