ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അക്കിക്കാവ് നന്മ ക്ലബ് ചികിത്സ ധനസഹായവും, ഭക്ഷ്യകിറ്റ് വിതരണവും നടത്തി.
തുടര്‍ച്ചയായി 16-ാം വര്‍ഷമാണ് അക്കിക്കാവ് ഭഗവതി ക്ഷേത്ര വേല – പൂരത്തോടനുബന്ധിച്ച് നന്മയുടെ പൂരാഘോഷത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. അക്കിക്കാവ് വിവേകാനന്ദ കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോക്ടര്‍ സോയ ജോസഫ് നിര്‍വ്വഹിച്ചു. മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളേയും കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളേയും ഉപഹാരം നല്‍കി ആദരിച്ചു.