26.7 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Velur കൂട്ടുമൂച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് കൊടികയറി

കൂട്ടുമൂച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് കൊടികയറി

198

വെള്ളാറ്റഞ്ഞൂര്‍ ശ്രീ കൂട്ടുമുച്ചിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് കൊടികയറി. ഫെബ്രുവരി 8,9 തിയതികളിലാണ് പൂരം ആഘോഷിക്കുന്നത്. ഫെബ്രുവരി 5,6,7 തിയ്യതികളില്‍ പറയെടുപ്പും, ഫെബ്രുവരി 6ന് ക്ഷേത്രോത്സവ വേദിയില്‍ കലാസന്ധ്യ ,നൃത്തനൃത്യങ്ങള്‍, 7ന് കൊച്ചിന്‍ രസികയുടെ സ്റ്റേജ് ഷോ എന്നിവ നടക്കും. 8ന് ഉച്ചയ്ക്ക് വെള്ളാറ്റഞ്ഞൂര്‍ ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ നിന്നും മൂന്ന് ഗജവീരന്മാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ദേവസ്വം പൂരം എഴുന്നള്ളിക്കും. തുടര്‍ന്ന് മേളത്തോടെ കൂട്ടി എഴുന്നെളിപ്പിനു ശേഷം വിവിധ ദേശ കമ്മറ്റികളുടെ ഉത്സാവാഘോഷങ്ങള്‍ ക്ഷേത്രത്തിലെത്തും.

9ന് പുലര്‍ച്ചെ 12ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വെള്ളാറ്റത്തൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്നും രാത്രി പൂരം എഴുന്നള്ളിപ്പും, മേളത്തോടെ താലപ്പൊലി എന്നിവയ്ക്കു ശേഷം ഗുരുതി പൂജയോടെ പൂരമഹോത്സവം സമാപിക്കും.

ADVERTISEMENT
error: Content is protected !!