ഹരിത കേരളം മിഷന്‍ വൃക്ഷവല്‍ക്കരണ ക്യാമ്പയിന്റെ എരുമപ്പെട്ടി പഞ്ചായത്തുതല ഉദ്ഘാടനം കുട്ടഞ്ചേരി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നടന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷനോജ് അധ്യക്ഷനായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി.സി.ബിനോജ്, ഹരിത കേരള മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ ശ്രീഷ്മ, പ്രധാന അധ്യാപിക കെ.എം. ശ്രീജ ഭായ്, കെ.പി.അനുഗ്രഹ എന്നിവര്‍ സംസാരിച്ചു.