25.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam മരക്കൊമ്പ് ഇലക്ട്രിക് ലൈനിന് മുകളിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

മരക്കൊമ്പ് ഇലക്ട്രിക് ലൈനിന് മുകളിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

പുന്നയൂര്‍ക്കുളം നാലപ്പാട്ട് റോഡില്‍ മരക്കൊമ്പ് ഇലക്ട്രിക് ലൈനിന് മുകളിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച കാലത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരക്കൊമ്പ് ഒടിഞ്ഞത്. കമലാ സുരയ്യ സ്മാരക സമുച്ചയത്തിനോട് സമീപം മാമ്പുള്ളി മോഹനന്റെ വീട്ടുപറമ്പിലെ വലിയ മരത്തിന്റെ കൊമ്പാണ് വൈദ്യുതി ലൈനിന് മുകളിലേക്ക് ഒടിഞ്ഞുവീണത്. കെ എസ് ഇ ബി ജീവനക്കാരും വാര്‍ഡ് മെമ്പര്‍ ഗോകുല്‍ അശോകന്‍, നാട്ടുകാരായ ശബരി, ശ്യാം, ശ്രീനാഥ്, ദിനേശ് തുടങ്ങിയവര്‍ ചേര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ADVERTISEMENT
error: Content is protected !!