കടലില്‍ വീണു കിടക്കുന്ന മരത്തടികള്‍ നീക്കം ചെയ്യണമെന്ന്

കടലില്‍ വീണു കിടക്കുന്ന മരത്തടികള്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നീക്കം ചെയ്യണമെന്ന് ചെറുകിട മത്സ്യ ബന്ധന തൊഴിലാളികള്‍. മന്ദലാംക്കുന്ന്, പാപ്പാളി, അണ്ടത്തോട്, പെരിയമ്പലം, തങ്ങള്‍പടി മേഖലകളില്‍ ആണ് രൂക്ഷമായ കടല്‍ക്ഷോഭം ഉണ്ടായിട്ടുള്ളത്. ഇത് മൂലം നിരവധി തെങ്ങുകളും കാറ്റാടി മരങ്ങളുമാണ് കടപുഴകി കടലില്‍ കിടക്കുന്നത്. ഇത് യഥാസമയം നീക്കം ചെയ്തില്ലെങ്കില്‍ ഇവ മത്സ്യബന്ധനത്തിന് തടസമായി നില്‍ക്കും. വിലപിടിപ്പുള്ള വലകളും മറ്റും കൊമ്പുകളില്‍ കുടുങ്ങി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ അപേക്ഷ.