എരുമപ്പെട്ടി പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തിലെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് ട്രോളി വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്തലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍ മുഖ്യ അതിഥിയായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍, എം.കെ ജോസ്, സുരേഷ്, ബബിത, സ്വപ്ന, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ നഗുല പ്രമോദ്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ഹരിത കര്‍മ്മസേന അംഗങ്ങളുടെ
പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വേണ്ടിയാണ് ട്രോളികള്‍ വിതരണം ചെയ്തത്.