കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയിലെ കാഞ്ഞിരക്കോട് നിയന്ത്രണം വിട്ട ടോറസ് ലോറി വീട്ടുമതിലിലേക്ക് ഇടിച്ചു കയറി.
കാഞ്ഞിരക്കോട് സെന്ററില്‍ കുരിശുപള്ളിക്ക് സമീപം വടക്കന്‍ സൈമന്റെ വീട്ടുമതിലിലേക്കാണ് ലോറി ഇടിച്ച് കയറിയത്. പുലര്‍ച്ചെ നാലുമണിയോടുകൂടിയാണ് അപകടം. വീട്ടുമതില്‍ പൂര്‍ണ്ണമായി തകര്‍ന്നു. ടോറസ് ലോറിയുടെ മുന്‍വശവും സമീപത്ത് സ്ഥാപിച്ചിരുന്ന ഓഡിറ്റോറിയത്തിന്റെ ബോര്‍ഡുകളും സിസിടിവി ക്യാമറയും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.