24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty എരുമപ്പെട്ടി പോലീസ് സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

എരുമപ്പെട്ടി പോലീസ് സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

എരുമപ്പെട്ടി പോലീസ് സ്റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍ എരുമപ്പെട്ടി നമ്പറത്ത് വീട്ടില്‍ 48 വയസുള്ള സുരേഷ്, യാത്രക്കാരി 39 വയസുള്ള ദൃശ്യ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. സുരേഷിന്റെ ഓട്ടോ റിക്ഷയുടെ പുറകില്‍ ഗുഡ്‌സ് വാഹനം ഇടിക്കുകയും നിയന്ത്രണം വിട്ട ഓട്ടോ റോഡരികില്‍
പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ പുറകില്‍ ഇടിച്ചു. തലയ്ക്ക് പരുക്കേറ്റ സുരേഷിനേയും ദൃശ്യയേയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. അപകടത്തില്‍ കാറിന്റെ പിന്‍വശം തകര്‍ന്നു. ഓട്ടോറിക്ഷയുടെ ഗുഡ്‌സ് വാഹനത്തിന്റെയും മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!