31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Erumapetty വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

131

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വെള്ളറക്കാട് ആദൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിയായ എലവക്കാട്ട് രാജേന്ദ്രന്റെ മകന്‍ രാജേഷ് (39) ആണ് മരിച്ചത്. കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാന പാതയില്‍ കുണ്ടന്നൂര്‍ ചുങ്കം സെന്ററിന് സമീപം നവംബർ 23 ന് രാത്രി 7.30 ഓടെയാണ് അപകമുണ്ടായത്. രാജേഷ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനത്തെ മറികടന്ന് വന്നിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ രാജേഷ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ മരിക്കുകയായിരുന്നു.

ADVERTISEMENT
error: Content is protected !!