കാഞ്ഞിരക്കോട് പാലാ ബസ്റ്റോപ്പിന് സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്ക് പറ്റി.അമ്മയുടെ കൈവിരല്‍ മുറിഞ്ഞു തൂങ്ങി. കാഞ്ഞിരക്കോട് കാരിമുക്കില്‍ വീട്ടില്‍ 32 വയസ്സുള്ള ഐശ്വര്യ, മകന്‍ 10 വയസ്സുകാരന്‍ ദേവാനന്ദന്‍ എന്നിവര്‍ക്കാണ് പരിക്ക്. ഐശ്വര്യയ്ക്ക് കാലിനും പരിക്കുണ്ട്. വടക്കാഞ്ചേരി ഭാഗത്ത് നിന്നും കുണ്ടന്നൂര്‍ ഭാഗത്തേക്ക് അമ്മയും കുഞ്ഞും സഞ്ചരിക്കുകയായിരുന്ന ഇരുചക്രവാഹനവും എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.പരിക്ക് പറ്റിയ രണ്ടുപേരെയും വടക്കാഞ്ചേരി ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



