29.9 C
Kunnamkulam
Tuesday, September 29, 2026
Home CCTV Desk തളി ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രവീന്ദ്രന്‍ തിച്ചൂരിന് വിജയം

തളി ഡിവിഷനില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രവീന്ദ്രന്‍ തിച്ചൂരിന് വിജയം

529

തളി ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രവീന്ദ്രന്‍ തിച്ചൂരിന് വിജയം. 170 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രവീന്ദ്രന്‍ തിച്ചൂര്‍ വിജയിച്ചത്.ആകെ 7,136 വോട്ടര്‍മാരില്‍ 5,080 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വരവൂര്‍ പഞ്ചായത്തിലെ 12, 13, 14, 15, 16 വാര്‍ഡുകളും എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡും ഉള്‍പ്പെടുന്നതാണ് തളി ഡിവിഷന്‍.യു.ഡി.എഫ് സ്ഥാനാര്‍ഥി രവീന്ദ്രന്‍ തിച്ചൂര്‍ 2,343 വോട്ടുകള്‍ നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. വിജയവത്സലന്‍ മാസ്റ്റര്‍ 2,173 വോട്ടുകള്‍ നേടി. ബി.ജെ.പി സ്ഥാനാര്‍ഥി രാജേഷ് കുട്ടഞ്ചേരി 466 വോട്ടും, സ്വതന്ത്ര സ്ഥാനാര്‍ഥി രവീന്ദ്രന്‍ 62 വോട്ടും, സ്വതന്ത്ര സ്ഥാനാര്‍ഥി ഫസലുള്ള 37 വോട്ടും നേടി.

 

 

ADVERTISEMENT
error: Content is protected !!