25.3 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu ഉടുക്കുപാട്ട് കലാകാരന്‍ നോങ്ങല്ലൂര്‍ മൂര്‍ത്താട്ടില്‍ വാസുണ്ണി ഗുരുസ്വാമിയെ ആദരിച്ചു

ഉടുക്കുപാട്ട് കലാകാരന്‍ നോങ്ങല്ലൂര്‍ മൂര്‍ത്താട്ടില്‍ വാസുണ്ണി ഗുരുസ്വാമിയെ ആദരിച്ചു

സംസ്ഥാന ഫോക്‌ലോർ അവാര്‍ഡ് ലഭിച്ച ഉടുക്കുപാട്ട്
കലാകാരന്‍ പോര്‍ക്കുളം നോങ്ങല്ലൂര്‍ മൂര്‍ത്താട്ടില്‍ വാസുണ്ണി ഗുരുസ്വാമിയെ പോര്‍ക്കുളം സേവാഭാരതി ആദരിച്ചു. അറുപത് വര്‍ഷത്തിലധികമായി അയ്യപ്പന്‍ വിളക്ക് ഉടുക്കുപാട്ട്
, ശസ്താംപാട്ട് എന്നീ അനുഷ്ടാന കലാരംഗത്ത് സജീവ സാന്നിധ്യമായ വാസുണ്ണി ഗുരുസ്വാമിയെ ആരതി ഉഴിഞ്ഞും തിലകം ചാര്‍ത്തിയുമാണ് ഉപഹാരം നല്‍കി സേവാഭാരതി ആദരിച്ചത്. സേവാഭാരതി സെക്രട്ടറി മണിക്കുട്ടന്‍, വൈസ് പ്രസിഡണ്ട് ശശികുമാര്‍, കണ്‍വീനര്‍മാരായ സി. മഹേഷ്, എം.എ സുധേഷ്, കെ. ഷിബിന്‍, സുധ ഹര്‍ഷന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വാമിയെ ആദരിച്ചത്.

 

ADVERTISEMENT
error: Content is protected !!