26.3 C
Kunnamkulam
Monday, October 12, 2026
Home Bureaus Punnayurkulam ബീച്ച് ഓഫ് പാപ്പാളിയുടെ നേതൃത്വത്തില്‍ അണ്ടര്‍ 13 ഫൈവ്‌സ് ടൂര്‍ണമെന്റ് നടത്തി

ബീച്ച് ഓഫ് പാപ്പാളിയുടെ നേതൃത്വത്തില്‍ അണ്ടര്‍ 13 ഫൈവ്‌സ് ടൂര്‍ണമെന്റ് നടത്തി

40

ബീച്ച് ഓഫ് പാപ്പാളിയുടെ നേതൃത്വത്തില്‍  അണ്ടര്‍ 13 ഫൈവ്‌സ് ടൂര്‍ണമെന്റ് നടത്തി. ശകീര്‍ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും ശരീഫ് മേത്തി സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയാണ് ടൂര്‍ണമെന്റ് നടത്തിയത്. എസ് ഡി പി ഐ പാപ്പാളി ബ്രാഞ്ച് പ്രസിഡണ്ട് ആഷിഫ് മാലിക്കുളം ഉദ്ഘാടനം ചെയ്തു. മാസ്ഗ മന്ദലാംകുന്ന് വിന്നേഴ്‌സ് ട്രോഫിയും വെസ്റ്റേണ്‍ കുമാരന്‍പടി റണ്ണേഴ്‌സ് ട്രോഫിയും കരസ്ഥമാക്കി. മികച്ച പ്ലെയറായി മാസ്ഗ മന്ദലാംകുന്നിന്റെ മുബഷിറും മികച്ച ഗോളിയായി വെസ്റ്റേണ്‍ കുമാരന്‍പടിയുടെ ഹഫീഫും തെരഞ്ഞെടുക്കപ്പെട്ടു. എസ് ഡി പി ഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈര്‍ ഐനിക്കല്‍, ജോയിന്റ് സെക്രട്ടറി തൗഫീഖ് മാലിക്കുളം, പാപ്പാളി ബ്രാഞ്ച് പ്രസിഡന്റ് ആഷിഫ് മാലിക്കുളം, സെക്രട്ടറി ആഷിക് പാപ്പാളി,റൗഫല്‍ ചമ്മന്നൂര്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ കൈമാറി.

 

ADVERTISEMENT
error: Content is protected !!