വരവൂര്‍ ജി. എച്ച്. എസ് എസ് സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം നടത്തി

വരവൂര്‍ ജി. എച്ച്. എസ് എസ് സ്‌കൂള്‍ കലോത്സവം ജില്ലാ പഞ്ചായത്തംഗം പി. സാബീറ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ബാബു അധ്യക്ഷനായി. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രശസ്ത ഭരതനാട്യ നര്‍ത്തകിയുമായ കലാക്ഷേത്ര കീര്‍ത്തി സൂരജ് മുഖ്യാതിഥിയായി പങ്കെടുത്തു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ദീപു പ്രസാദ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ. യശോദ, പഞ്ചായത്തംഗം വി.കെ. സേതുമാധവന്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് വി.ജി. സുനില്‍, എസ്എംസി ചെയര്‍മാന്‍ എം.എച്ച്. ഷെരീഫ്, എംപിടിഎ പ്രസിഡന്റ് വി.സി.ഉഷ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ബി. പ്രീതി, എച്ച്. എം സേതുകുട്ടി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT