വരവൂര്‍ പഞ്ചായത്ത് 2025-26 വികസന സെമിനാര്‍ ഉദ്ഘാടനം നടത്തി

വരവൂര്‍ പഞ്ചായത്ത് 2025-26 വികസന സെമിനാര്‍ ചേലക്കര എം.എല്‍.എ.- യു.ആര്‍.പ്രദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുനിത അധ്യക്ഷയായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.നഫീസ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.ബാബു, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കെ. യശോദ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ജി. ദീപു പ്രസാദ്,പി. പ്രീതി ഷാജു, ടി.എ. ഹിദായത്തുള്ള, വിമല പ്രഹ്ലാദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാര്‍പ്പിടം, കൃഷി, തൊഴില്‍, ഗ്രാമ വികസനം, യുവജന ക്ഷേമം, ആരോഗ്യം എന്നിവയ്ക്കാണ് വികസന പദ്ധതികളില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത്. പട്ടിക ജാതി പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, വാട്ടര്‍ ടാങ്ക്, വൃദ്ധര്‍ക്ക് കട്ടില്‍, വിദ്യാര്‍ത്ഥികള്‍ക്ക് മേശ,കസേര, ലാപ് ടോപ്, ലൈഫ് ഭവന നിര്‍മ്മാണം, വീട് വാസ യോഗ്യമാക്കല്‍ എന്നിവയും കരട് പദ്ധതിയില്‍ ഇടം നേടിയിട്ടുണ്ട്.

ADVERTISEMENT