എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍ നിര്‍വഹിച്ചു. സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞത്തിന്റെ ഭാഗമായി ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി തൈകളുടെ ആദ്യഘട്ട വിതരണമാണ് നടന്നത്.
ഗ്രാമപഞ്ചായത്ത് അംഗം ഇ. എസ് സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പുഷ്പരാധാകൃഷ്ണന്‍ ഗ്രാമപഞ്ചായത്ത് അംഗം എം.കെ.ജോസ്,കൃഷി ഓഫീസര്‍ എ. വി. വിജിത,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എന്‍.വി. രജിനി എന്നിവര്‍ സംസാരിച്ചു. ആദ്യഘട്ടത്തില്‍ 10000 പച്ചക്കറി തൈകള്‍ വിവിധ കര്‍ഷക ഗ്രൂപ്പുകള്‍ക്കാണ് വിതരണം ചെയ്യുന്നത്.