29.4 C
Kunnamkulam
Saturday, September 26, 2026
Home Bureaus Velur വെള്ളിത്തിരുത്തി മാര്‍ ഗ്രീഗോറിയോസ് കുരിശുപള്ളി പെരുന്നാള്‍ ഭക്തിസാന്ദ്രമായി

വെള്ളിത്തിരുത്തി മാര്‍ ഗ്രീഗോറിയോസ് കുരിശുപള്ളി പെരുന്നാള്‍ ഭക്തിസാന്ദ്രമായി

126

മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയുടെ വെള്ളിത്തിരുത്തി മാര്‍ ഗ്രീഗോറിയോസ് കുരിശുപള്ളിയുടെ പെരുന്നാള്‍ ഭക്തിസാന്ദ്രമായി. ശനി, ഞായര്‍ ദിവസങ്ങളിലായിരുന്നു പെരുന്നാള്‍ ആഘോഷം. ശനിയാഴ്ച വൈകീട്ട് 6ന് പ്രദക്ഷിണം, സന്ധ്യാ നമസ്‌ക്കാരം, ആശീര്‍വാദം തുടര്‍ന്ന് വിവിധ ആഘോഷ കമ്മറ്റികളുടെ പെരുന്നാള്‍ എഴുന്നള്ളിപ്പും ഉണ്ടായി. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ധൂപ പ്രാര്‍ത്ഥന, ആശീര്‍വാദം, പൊതുസദ്യ എന്നിവയും ഉണ്ടായി. വികാരി ഫാ.സക്കറിയ കൊള്ളന്നൂര്‍, കൈസ്ഥാനി സി.എസ്സ് തോമസ്, സെക്രട്ടറി ജിയോ.കെ.വില്‍സന്‍, മാനേജിങ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!